പ്രായവും ആരോഗ്യവും പരിഗണിക്കണമെന്ന് ജോര്‍ജ്; തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍; ജാമ്യ ഹര്‍ജിയില്‍ നാളെ വിധി

മത വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി നാളെ. റിമാന്‍ഡില്‍ കഴിയുന്ന ജോര്‍ജ് ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അഭ്യര്‍ത്ഥിച്ചത്. ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ട്. മികച്ച ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണം. പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകും. ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ട്. അത്തരം കേസുകളേ പി സി ജോര്‍ജിനും ഉള്ളൂ. പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നതിന് തെളിവ് ഇല്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പോലീസ് തന്നെ പറഞ്ഞതായും ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.
ജോര്‍ജിന്റെ വാദങ്ങളെ പരാതിക്കാരനും പ്രസിക്യൂഷനും എതിര്‍ത്തു. ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ് ജോര്‍ജ്. ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കും. മാത്രമല്ല ജോര്‍ജിന്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമര്‍ശമാണ് പ്രതി നടത്തിയത്. നാട്ടില്‍ സാഹൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. 30 വര്‍ഷം എംഎല്‍എ ആയിരുന്ന ആളാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത് എന്നത് ഗൗരവമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
വാദങ്ങള്‍ മുഴുവന്‍ കേട്ടശേഷമാണ് ജാമ്യ ഹര്‍ജി വിധിപറയാനായി ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here