പി.സി.ജോര്‍ജ് ബിജെപി കൂടാരത്തില്‍; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ വിജയിക്കുമെന്ന് അവകാശവാദം

ഡല്‍ഹി : മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം (സെക്യുലര്‍) ബിജെപിയില്‍ ലയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തംഗവും മകനുമായ ഷോണ്‍ ജോര്‍ജിനും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലെത്തിയാണ് ജോര്‍ജ് അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ഷാള്‍ അണിയിച്ച് ജോര്‍ജിനെ സ്വീകരിച്ചു.

കേരളത്തിലെ ഇരുമുന്നണികളും ചേര്‍ന്ന് ബിജെപിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയാണെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. ലോകത്തെ ഏറ്റവും മികച്ച നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലും ബിജെപി മികച്ച നേട്ടമുണ്ടാക്കും. മാറിമാറി വന്ന സര്‍ക്കാറുകള്‍ കേരളത്തെ കടക്കെണിയിലാക്കി. ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ പ്രധാനമന്ത്രിയുടെ ദയ ആവശ്യമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് അഞ്ചില്‍ കുറയാത്ത എംപിമാര്‍ ഉണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.

ഏഴ് തവണ എംഎല്‍എയായ പി.സി.ജോര്‍ജിന്റെ വരവ് കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യത നല്‍കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബിജെപിയെന്ന പ്രചരണത്തിന് തിരിച്ചടിയാകുമെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി എന്നിവരും ജോര്‍ജിനെ സ്വീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top