കേരളത്തിലെ ക്രിസ്ത്യന്‍ ബെല്‍റ്റില്‍ മോദി തരംഗമെന്ന് ജോര്‍ജ്; പത്തനംതിട്ടയില്‍ അനില്‍ ആന്റണി ജയിക്കുമെന്ന് ഉറച്ച് വിശ്വാസം; അഞ്ചു സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് നിര്‍ണായക മത്സരം

കോട്ടയം: പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയിക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി.സി.ജോര്‍ജ്. കേരളത്തിലെ ക്രിസ്ത്യന്‍ ബെല്‍റ്റില്‍ മോദി തരംഗമാണ്. മത്സരം അനില്‍ ആന്റണിയും ആന്റോ ആന്റണിയും തമ്മിലാണ്. തോമസ്‌ ഐസക്കിന് മൂന്നാം സ്ഥാനം മാത്രമേ ലഭിക്കുകയുള്ളൂ എന്നും ജോര്‍ജ് പറഞ്ഞു. വലിയ ഏറ്റക്കുറച്ചില്‍ ഇല്ലാതെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടുകള്‍ ലഭിക്കും.

“ഞാനും ഭാര്യയും വോട്ട് ചെയ്തത് താമരയ്ക്കാണ്. ഈരാറ്റുപേട്ട ഉദ്ദേശിച്ച രീതിയില്‍ പോളിങ് നടക്കുന്നില്ല. കാരണം എന്താണെന്ന് അറിയില്ല. സഭാ വോട്ടുകള്‍ എവിടെയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
അഞ്ച് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് നിര്‍ണായക മത്സരമാണ്. ഈ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിലും ഒരു ലക്ഷം വോട്ട് കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.”

“സിപിഎമ്മിനും കോണ്‍ഗ്രസിനും ലഭിക്കുന്ന വോട്ടുകളാണ് ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത്. ഇതില്‍ ബഹുഭൂരിപക്ഷം വോട്ടുകളും കോണ്‍ഗ്രസിന്റെതാണ്. എഴുപത് ശതമാനം കോണ്‍ഗ്രസ് വോട്ടുകളും മുപ്പത് ശതമാനം സിപിഎം വോട്ടുകളും എന്ന രീതിയില്‍ കണക്കാക്കിയാല്‍ ഫലം എങ്ങോട്ട് തിരിയുമെന്നു കണക്കുകൂട്ടാന്‍ കഴിയും.” – പി.സി.ജോര്‍ജ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top