ലൗ ജിഹാദില്‍ 400 അല്ല 4000 പേരുടെ കണക്കുണ്ട്; പിസി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പോലീസിന് കൊടുക്കില്ല; വെല്ലുവിളിയുമായി ഷോണ്‍ ജോര്‍ജ്

പിസി ജോര്‍ജ് എന്തുപറഞ്ഞാലും കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. ജോര്‍ജ് ഉന്നയിച്ച ലൗ ജിഹാദ് ആരോപണത്തില്‍ കണക്കുകള്‍ കയ്യിലുണ്ട്. 400 അല്ല 4000 പേരുടെ കണക്ക് ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കാന്‍ തയാറാണ്. ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഏതെങ്കിലും രീതിയില്‍ ഒരു വിഭാഗത്തിന് എതിരെ പ്രതികരിച്ചാല്‍ ഉടനെ കേസെടുക്കുകയാണ്. പോലീസിന്റെ ഈ നിലപാടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തിലുള്ള ജോര്‍ജ് കഴിഞ്ഞ ദിവസം പാലയില്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടു. ഇതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചു പോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രസംഗം.

ഈ പ്രസംഗത്തിന് എതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കം മൂന്ന് സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമവശങ്ങള്‍ പരിശോധിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top