നാടകീയമായി കീഴടങ്ങി പിസി ജോര്‍ജ്; ഈരാട്ടുപേട്ട കോടതിയില്‍ നേരിട്ട് എത്തി; ഒപ്പം ബിജെപി നേതാക്കളും

വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ കീഴടങ്ങി പിസി ജോര്‍ജ്. ഇരാറ്റുപേട്ട കോടതിയിലാണ് ജോര്‍ജ് കീഴടങ്ങിയത്. പോലീസ് അറസ്റ്റ ചെയ്യനുള്ള നീക്കം സജീവമാക്കിയതോടെയാണ് കീഴടങ്ങല്‍. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് ജോര്‍ജ് കോടതിയില്‍ എത്തിയത്.

പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയപ്പോള്‍ തന്നെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇന്നലെ രണ്ടുതവണ പോലീസ് ജോര്‍ജിന്റെ വീട്ടില്‍ എത്തിയിരുന്നു. ജോര്‍ജ് ഇല്ലാത്തിനാല്‍ നോട്ടീസ് നല്‍കിയാണ് പോലീസ് മടങ്ങിയത്. ഇതിനിടെ ഹാജരാകാന്‍ ഇന്ന് ഉച്ചവരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് ജോര്‍ജ് ഒരു കത്ത് നല്‍കിയിരുന്നു. ഇന്ന് അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പിച്ചാണ് ജോര്‍്ജ് നാടകീയമായി കീഴടങ്ങിയത്.

കടുത്ത പരാമര്‍ശങ്ങള്‍ ഉന്നയിച്ചാണ് പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top