പീച്ചി ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മഹാരാജാസ് കോളജിലെ എസ്എഫ്ഐ സെക്രട്ടറി

തൃശൂര്‍: പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. താനൂർ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയയാണ് (25) മരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. എസ്എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറി കൂടിയാണ് യഹിയ. നാല് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു.

യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. രാത്രി വൈകിയതോടെ തിരച്ചിൽ നിർത്തി. രാവിലെ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top