അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് തൂക്കുകയറില്‍ നിന്നും രക്ഷ; തെളിവില്ലെന്ന് ഹൈക്കോടതി
പീരുമേട് അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. 2007 ഡിസംബറില്‍ 57-ാം മയിലിൽ വച്ചായിരുന്നു സംഭവം. പീരുമേട് സ്വദേശികളായ അമ്മയും മകളുമാണ് ബലാത്സംഗക്കൊലയ്ക്ക് ഇരയായത്. ജസ്റ്റിസ് പി .ബി.സുരേഷ് കുമാർ , ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
രണ്ടാം പ്രതി ജോമോന്റെ വധശിക്ഷയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്.
ഒന്നാം പ്രതി രാജേന്ദ്രന്റെ വധശിക്ഷ 2018ൽ ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ടാം പ്രതിയുടെ സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് പി.വിജയഭാനു , മിത സുധീന്ദ്രൻ എന്നിവർ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here