ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്
ഡോണൾഡ് ട്രംപിന് നേ​രെ ആ​ക്ര​മ​ണ ശ്ര​മം. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ഒ​രു പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പൊ​തു​വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ ട്രം​പി​നു നേ​രെ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ട്രം​പി​ന്‍റെ വ​ല​തു ചെ​വി​യി​ൽ പ​രി​ക്കേ​റ്റിട്ടുണ്ട്. ട്രം​പി​ന്‍റെ ചെ​വി​യി​ൽ നി​ന്ന് ര​ക്തം ഒ​ഴു​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

സം​ഭ​വം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ട്രം​പി​നെ സ്റ്റേ​ജി​ൽ നി​ന്നും മാ​റ്റി​യെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് സു​ര​ക്ഷി​ത​നാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും സൂ​ച​ന​യു​ണ്ട്. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ ധ​രി​പ്പി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. “അമേരിക്കയിൽ ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് സ്ഥാനമില്ല” ബൈ​ഡ​ന്‍ പ്രതികരിച്ചു. നമ്മുടെ ജനാധിപത്യത്തിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല എന്ന് മുൻ പ്രസിഡൻ്റ്
ബറാക് ഒബാമയും പ്രതികരിച്ചിട്ടുണ്ട്.

മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ട്രം​പി​ന്‍റെ വ​ക്താ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സു​ര​ക്ഷാ വീ​ഴ്ച​യി​ൽ പ്ര​തി​ഷേധ​വു​മാ​യി ട്രം​പ് അ​നു​കൂ​ലി​ക​ൾ രം​ഗ​ത്ത് എ​ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top