മണിപ്പൂർ ഐക്യദാർഢ്യം: പെന്തക്കോസ്ത് യുവജന വിഭാഗത്തിൻ്റെ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും ഇന്ന്

മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെന്തക്കോസ്ത് യങ് പീപ്പിൾസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കുമ്പനാട്ട് ഇന്ന് വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കുന്നു. മുൻ എംഎൽഎ എം.സ്വരാജ്, കേരള കൗൺസിൽ ഓഫ് ചർച്ചസ്‌ സെക്രട്ടറി പ്രകാശ് പി തോമസ് എന്നിവർ മുഖ്യ പ്രഭാഷ ണം നടത്തും.

പാസ്റ്റർ കെ.സി.ജോൺ സമാധാന പ്രാർത്ഥന നിർവഹിക്കും. ദേശത്തിന്റെ സമാധാനത്തിനായി കൈ കോർക്കണം. മണിപ്പൂർ ജനതക്ക് നീതി നിഷേധിക്കപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുകയും വേണം. ഇതിനായി നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന സമാധാന റാലിയിൽ അണിനിരക്കണമെന്ന് പെന്തക്കോസ്ത് യുവജന വിഭാഗം നേതൃത്വം ആഹ്വാനം ചെയ്തു..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top