ലസ്റ്റ് സ്റ്റോറീസ് പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യയില്‍ സെക്‌സ് ടോയ്‌സ് വില്പന കുത്തനെ കൂടി; ‘കിയാര അദ്വാനി വൈബ്രേറ്റര്‍’ എന്ന് വ്യാപക സെര്‍ച്ച്

2018ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ‘ലസ്റ്റ് സ്‌റ്റോറീസ്’ ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നീ സംവിധായകരുടെ നാല് ഷോര്‍ട്ട് ഫിലിം സെഗ്മെന്റുകള്‍ അടങ്ങിയ ചിത്രം ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

രാധിക ആപ്തെ, ഭൂമി പെഡ്നേക്കര്‍, മനീഷ കൊയ്രാള, കിയാര അദ്വാനി, ആകാശ് തോസര്‍, വിക്കി കൗശല്‍, നേഹ ധൂപിയ തുടങ്ങി വന്‍താരനിര അണിനിരന്ന ആന്തോളജിയില്‍ റിലീസ് മുതലേ ചര്‍ച്ച ചെയ്യപ്പെട്ടത് കിയാര അദ്വാനി നായികയായ ചിത്രമായിരുന്നു. കഭി ഖുഷി കഭി ഗം സിനിമയിലെ ടൈറ്റില്‍ ട്രാക്കിന്റെ അകമ്പടിയോടെ ചിത്രീകരിച്ച ഇതിലെ ക്ലൈമാക്‌സ് രംഗവും തുടക്കം മുതലേ വിവാദമായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൗതുകകരമായ ഒരു വെളിപ്പെടുത്തലാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഡെവലപ്‌മെന്റ് മേധാവി സോമെന്‍ മിശ്ര നടത്തുന്നത്.

‘വ്യക്തമായ കാരണങ്ങളാല്‍ തന്നെ ആ ഹ്രസ്വചിത്രം വൈറലായി. പക്ഷേ ഏറ്റവും രസകരമായ കാര്യം, ഇതിനു ശേഷമുള്ള കാലയളവില്‍ സെക്‌സ് ടോയ്‌സ് വില്പനയില്‍ വലിയ വര്‍ധനവുണ്ടായി എന്നതാണ്. സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന ഒരു സ്ഥാപനം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിലാണ് ഇക്കാര്യം പറയുന്നത്. ആളുകള്‍ ‘കിയാര അദ്വാനി വൈബ്രേറ്റര്‍’, ‘കിയാര അദ്വാനി സെക്സ് ടോയ്സ്’ എന്നിങ്ങനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും ഇവയുടെ വില്‍പ്പന 50-55 ശതമാനം വര്‍ധിക്കുകയും ചെയ്തു,’ സോമെന്‍ മിശ്ര വ്യക്തമാക്കി.

‘ഞാൻ ചിന്തിച്ചത്, ഞങ്ങള്‍ ആളുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരികയാണല്ലോ എന്നാണ്. കമ്പനി ഞങ്ങളോട് പറഞ്ഞത്, ലസ്റ്റ് സ്റ്റോറീസ് അവരുടെ ബിസിനസ്സിനെ അത്രയധികം സഹായിച്ചു എന്നാണ്. ഈ സിനിമ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിൽ മേഘ എന്ന കഥാപാത്രത്തെയായിരുന്നു കിയാര അവതരിപ്പിച്ചത്. ദാമ്പത്യ ജീവിതത്തിലെ ലൈംഗിക അസംതൃപ്തികളെക്കുറിച്ചും സ്ത്രീ ലൈംഗികതയെക്കുറിച്ചും ആണ് ചിത്രം സംസാരിച്ചത്. കിയാരയുടെ കഥാപാത്രം വൈബ്രേറ്റർ ഉപയോഗിക്കുകയും ഭർത്താവിന്റെ കുടുംബത്തിന് മുന്നിൽ വച്ച് ഓർഗാസം സംഭവിക്കുകയും ചെയ്യുന്നു. വിക്കി കൗശല്‍ ആണ് ഭർത്താവായി അഭിനയിച്ചത്. റിലീസ് ചെയ്ത സമയത്ത് ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top