വെഞ്ഞാറമൂട് കൊലക്കേസിൽ ട്വിസ്റ്റ്; അഫാനും കുടുംബത്തിനും പണം നൽകിയവർ പെടും!! കൊള്ളപ്പലിശക്കാരെ തിരിച്ചറിഞ്ഞ് പോലീസ്

രക്തബന്ധുക്കളടക്കം അഞ്ചുപേരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഫാൻ എന്ന 25കാരൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ പെട്ടിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഇതിലേറ്റവും പ്രധാന കാരണം സാമ്പത്തിക ബാധ്യതകളായിരുന്നു. പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇതിനെല്ലാം ചേർത്ത് ദിനംപ്രതി 10,000 രൂപയിലേറെ തിരിച്ചടവ് വേണ്ടിവരുന്ന സാഹചര്യവും ആയിരുന്നു.
കൊലപാതകത്തിൻ്റെ കാരണമായി പ്രതി ആദ്യം മുതൽ പറഞ്ഞിരുന്ന സാമ്പത്തിക പ്രശ്നമെന്ന വാദം പൂർണമായും മുഖവിലക്ക് എടുക്കാതെയാണ് പോലീസ് സ്വന്തം നിലയ്ക്ക് അതേക്കുറിച്ച് അന്വേഷിച്ചത്. അതിലാണ് ഞെട്ടിക്കുന്ന പലിശ ഇടപാടുകളുടെ വിവരം വെളിപ്പെട്ടത്. ഓരോരോ അത്യാവശ്യങ്ങൾ വരുമ്പോഴെല്ലാം കൊള്ളപലിശക്കാണ് ഈ കുടുംബം കടമെടുത്ത് കൊണ്ടിരുന്നത്.
ഇത്രയേറെ കൊള്ളപ്പലിശക്കാർ ഉണ്ടെന്നും അവരുടെ പ്രവർത്തന രീതികളും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അക്കാര്യം പുതിയൊരു കേസായി റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നത്. അഫാന് കടം കൊടുത്തവരുടെ പൂർണ പട്ടിക അവർ തന്നെയെഴുതി സൂക്ഷിച്ചത് പോലീസിന് കിട്ടിയത്. അവരുടെ പലിശ നിരക്കും ഈടാക്കിയ തുകയും എല്ലാം കൃത്യമായി ഈ ബുക്കുകളിലുണ്ട്.
ഈ ഇടപാടുകാരെല്ലാം ആദ്യം അത് നിഷേധിക്കാൻ ഒരുങ്ങിയെങ്കിലും തെളിവ് നിരത്തിയുള്ള ചോദ്യങ്ങളിൽ എല്ലാം പൊളിഞ്ഞു. ഈ കടങ്ങൾ കഴുത്തറ്റം പെരുകിയപ്പോൾ അവ വീട്ടാൻ സഹായം നൽകാത്തതിൻ്റെ പേരിലാണ് ബന്ധുക്കളടക്കം ഉള്ളവരെ കൊന്നത്. അമ്മൂമ്മയെ കൊല്ലപ്പെടുത്തി കൈക്കലാക്കിയ മാല പണയംവച്ച് കിട്ടിയ പണവും കടം വീട്ടാൻ അഫാൻ അയച്ചു കൊടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here