‘മന്ത്രിയെ ചെളിയെറിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ’; തമിഴ്നാട് പ്രളയഭൂമിയിലെ വിഡിയോ പങ്കുവച്ച് ബിജെപി

പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി തിരു പൊൻമുടിയെ ജനങ്ങൾ ചെളിയെറിഞ്ഞ് സ്വീകരിച്ച ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഇതാണ് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. “മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. നഗരത്തിൽ മഴ കുറവായിരുന്നു, ചെന്നൈയ്ക്ക് പുറത്തുള്ള സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ അവർ മിനക്കെടുന്നില്ല” – അണ്ണാമലൈ എക്സിൽ കുറിച്ചു.


“അഴിമതിക്കാരനായ ഡിഎംകെ മന്ത്രി തിരു പൊൻമുടി വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദർശിച്ചപ്പോൾ ജനങ്ങൾ ചെളിവെള്ളമെറിഞ്ഞാണ് സ്വീകരിച്ചത്. വീഴ്ത്തുകയും ചെയ്തതോടെ പൊതുജനങ്ങളുടെ രോഷം തിളച്ചുമറിയുകയാണ്. ഡിഎംകെയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഓർമ്മപ്പെടുത്തലാണ്” – അണ്ണാമലൈ കൂട്ടിച്ചേർത്തു.


ഭരണകക്ഷിയായ ഡിഎംകെ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആഞ്ഞടിച്ച ഫെംഗൽ ചുഴലിക്കാറ്റിൻ്റെ രോഷത്തിലും സംസ്ഥാനത്തെ 15 ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top