പത്താംക്ലാസ് പരീക്ഷക്ക് പിന്നാലെ സ്‌കൂളില്‍ കൂട്ടയടി; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലെ സംഘര്‍ഷം അവസാനിച്ചത് കത്തികുത്തില്‍. കുട്ടികള്‍ക്ക് കുത്തേറ്റു. പെരിന്തല്‍മണ്ണ താഴേക്കോട് പിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ കുട്ടികളാണ് തമ്മില്‍ തല്ലിയത്. സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇന്ന് തീര്‍ത്തത്.

കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നേരത്തേയും സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥി പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഇന്ന് പരീക്ഷ കഴിഞ്ഞതോടെ ഈ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ മറ്റ് കുട്ടികളെ ആക്രമിക്കുകയായിരുന്നു.

നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാല്‍ ഈ വിദ്യാര്‍ത്ഥിയെ പോലീസ് താക്കീത് ചെയ്തിരുന്നു. രക്ഷിതാക്കളേയും ഇക്കാര്യം അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top