പെരിയ ഇരട്ടക്കൊല: കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 4 നേതാക്കള്‍ ജയില്‍ മോചിതരായി; രക്തഹാരം അണിയിച്ച് സിപിഎം സ്വീകരണം

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ 4 സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു പുറത്തു സ്പിഎം സ്വീകരണമൊരുക്കി. രക്തഹാരം അണിയിച്ചാണ് ഇവരെ സ്വാഗതം ചെയ്തത്. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, ഉദുമ ഏരിയ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍, പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, പനയാല്‍ ബാങ്ക് മുന്‍ സെക്രട്ടറി കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് ജയില്‍ മോചിതനായത്.

സിപിഎം നേതാക്കളായതു കൊണ്ടുള്ള സിബിഐ വേട്ടയാടലാണ് കേസെന്നും ഒരു ഗൂഢാലോചനയും ഉണ്ടായിട്ടില്ലെന്നും കെ.വി.കുഞ്ഞിരാമന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ട്. സിപിഎമ്മിനെതിരായി കെട്ടിപ്പൊക്കി വന്ന നുണയുടെ കോട്ടയാണ് ഹൈക്കോടതി വിധിയോടെ പൊളിഞ്ഞത്. ഒരിക്കലും അര്‍ഹിക്കാത്ത ശിക്ഷയാണ് ലഭിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കുഞ്ഞിരമാന്‍ പറഞ്ഞു. സിപിഎമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് സിബിഐ നിര്‍വഹിച്ചതെന്ന് പി.ജയരാജന്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു എന്നാണ് സിപിഎം നേതാക്കള്‍ക്കെതിരായ കുര്രം. സിബിഐ കോടതി ഇവര്‍ക്ക് 5 വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയുമാണു വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top