പെരിയ കേസില്‍ സിപിഎമ്മിന് ആശ്വാസം; മുന്‍ എംഎല്‍എ അടക്കമുള്ള നേതാക്കളുടെ ശിക്ഷക്ക് സ്റ്റേ

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുളള നാലുപേരുടെ ശിക്ഷക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച പെരിയ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍, മണികണ്ഠൻ, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷ ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച മരവിപ്പിച്ചത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനേയും ശിക്ഷാ സ്റ്റേ ചെയ്യുന്നതിനേയും സിബിഐ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഹൈക്കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. സിബിഐ കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതിയായ സജിയെ പോലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി ഇറക്കി കൊണ്ടുപോയി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്ന് ചൂണ്ടികാട്ടിയാണ് ശിക്ഷ മരവിപ്പിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേതാക്കള്‍ക്കെതിരെയുളളത് കള്ള കേസാണെന്നും നിയമപോരാട്ടം നടത്തുമെന്നും സിപിഎം പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അപ്പീലുമായി മുന്നോട്ടു പോയത്.

ഹൈക്കോടതി വിധിയില്‍ നിരായുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം പ്രതികരിച്ചിട്ടുണ്ട്. നിയപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top