അഴുകിയ മീനുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞ് കര്‍ഷകര്‍; പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിന്‍ കനത്ത പ്രതിഷേധം

കൊച്ചി : പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിയില്‍ കര്‍ഷകരുടെ പ്രതിഷേധം. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഇതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിന് മുന്നിലായിരുന്നു പ്രതിഷേധം. ഓഫീസ് ഉപരോധിച്ച പ്രതിഷേധക്കാര്‍ ഓഫീസനുള്ളിലേക്ക് ചീഞ്ഞ മത്സ്യം വലിച്ചെറിഞ്ഞു. എന്‍ജിനീയര്‍ സജീഷ് ജോയിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ഷകരും തടഞ്ഞുവച്ചു.

ചത്ത മീനുകളുമായാണ് കര്‍ഷകര്‍ പ്രതിഷേധത്തിനെത്തിയത്. ഈ മത്സ്യങ്ങളാണ് ഓഫീസിനുളളിലേക്ക് വലിച്ചെറിഞ്ഞത്. തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോടികളുടെ നാശനഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്നും ജീവിക്കാനായാണ് പ്രതിഷേധം എന്നുമാണ് കര്‍ഷകര്‍ പറയുന്നത്. വിവിധ വകുപ്പുകളുടെ അനാസ്ഥയാണ് ഇത്രയും വലിയ ദുരന്തം തങ്ങള്‍ക്ക് സമ്മാനിച്ചതെന്നാണ് ഇവരുടെ ആരോപണം. വലിയ രീതിയിലാണ് രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ മീനുകളാണെങ്കില്‍ ഇനി മനുഷ്യരായിരായിരിക്കും ചാകാന്‍ പോകുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മീനുകള്‍ ചത്തുപൊങ്ങിയതിന് ഇറിഗേഷന്‍ വകുപ്പിനെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിനെ തള്ളുകയാണ്. ഫാക്ടറികളിലെ രാസമാലിന്യം തന്നെയാണ് ദുരന്തമുണ്ടാക്കിയതെന്നാണ് കാര്‍ഷകരുടെ നിലപാട്. ചത്ത മീനുകളെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പ്രാഥമിക കണക്കനുസരിച്ച് 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top