ആദ്യ ദിനം ബാറ്റർമാരുടെ ശവപറമ്പായി പെർത്ത്; ഇന്ത്യക്ക് പിന്നാലെ തകർന്ന് തരിപ്പണമായി ഓസിസ്

ബോർഡർ – ഗവാസ്കർ ട്രോഫി ടൂർണമെൻ്റിലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിവസം ബാറ്റർമാരുടെ ശവപറമ്പായി പെർത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 150 റൺസിന് ഓൾ ഔട്ടായി. അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. താരം 59 പന്തിൽ നിന്നും നേടിയ 41 റൺസാണ് ഇന്ത്യയെ വൻ തകർച്ചയിൽനിന്നും കരകയറ്റിയത്.

Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം

78 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 37 റണ്‍സും, 74 പന്തുകൾ നേരിട്ട കെഎൽ രാഹുൽ 26 റൺസും നേടി. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

Also Read: സംപൂജ്യനായ സഞ്ജു കുറിച്ചത് നാണക്കേടിൻ്റെ റെക്കോർഡ്; പിന്നിൽ കോഹ്‌ലിയും രോഹിത്തും പത്താനും

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസിസിനെയും ഇന്ത്യൻ ബോളർമാർ വരിഞ്ഞു കെട്ടി. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ഏഴിന് 67 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. നഥാന്‍ മക്സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ

17 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഓസിസിനെ തകർത്തത്. മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. 19 റണ്‍സ് നേടിയ അലക്സ് ക്യാരിയും ആറ് റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 83 റൺസ് പിന്നിലാണ് ഓസിസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top