തലയണക്കടയുടെ മറവില്‍ ഹെറോയിൻ വില്പന; പിടിച്ചത് 93 കുപ്പി ഹെറോയിൻ; രഹസ്യ വിവരത്തെ തുടര്‍ന്ന് അറസ്റ്റിലായത് അസം സ്വദേശി
പെരുമ്പാവൂര്‍: ഹെറോയിൻ വില്പന നടത്തിയ അതിഥി തൊഴിലാളി അസ്ഹർ മെഹബൂബ് (24) പിടിയിലായി. തലയണക്കടയുടെ മറവില്‍ ഹെറോയിൻ വില്‍പന നടക്കുന്നുണ്ടെന്ന് പെരുമ്പാവൂർ എഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അസം സ്വദേശിയുടെ അറസ്റ്റ്.
93 കുപ്പി ഹെറോയിനാണ് എഎസ്പി മോഹിത് രാവത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അസമിൽ നിന്ന് ഹെറോയിൻ എത്തിച്ച് കുപ്പികളിലാക്കി വിൽപ്പന നടത്തുകയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡീഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു.
ഇൻസ്പെക്ടർ എം.കെ.രാജേഷ് ,സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, റെജി മോൻ, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എൻ.മനോജ് കുമാർ, ടി.എ.അഫ്സൽ, എ.ടി.ജിൻസ്, സിപിഒമാരായ കെ.എ.അഭിലാഷ്, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here