പെരുമ്പാവൂരിനെ ഞെട്ടിച്ച് ബൈക്കിൽ നഗ്നയാത്ര; യുവാവിനെ തപ്പി പോലീസും മോട്ടോർ വാഹന വകുപ്പും
October 1, 2024 6:34 PM

ബൈക്കിൽ നഗ്നയാത്ര നടത്തിയ യുവാവിനെ അന്വേഷിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും. പെരുമ്പാവൂർ ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഇയാളുടെ പിന്നിൽ സഞ്ചരിച്ച മറ്റ് വാഹന യാത്രികർ പകർത്തിയ ദൃശങ്ങൾ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ആലുവ ഭാഗത്തേക്കാണ് യുവാവ് വിവസ്ത്രനായി വാഹനമോടിച്ചത്. ഒരു ഷൂ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഇയാൾ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here