മന്നം ജയന്തിക്കായി പെരുന്ന ഒരുങ്ങി; ഇന്നും നാളെയുമായി ആഘോഷങ്ങള്‍

ചങ്ങനാശേരി: മന്നത്ത് പത്മനാഭന്റെ 147-ാം ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്ന ഒരുങ്ങി. ഇന്നും നാളെയുമായാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍. രാവിലെയുള്ള ഭക്തിഗാനാലാപനത്തിന് ശേഷം 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംസാരിക്കും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. പ്രമേയങ്ങൾ അവതരിപ്പിക്കും.
നാളെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.30ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45ന് ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വാഗതവും, ട്രഷറർ അഡ്വ. എൻ.വി.അയ്യപ്പൻപിള്ള നന്ദിയും പറയും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here