പെട്രോളിനും ഡീസലിനും 2 രൂപ കുറച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍; മോദിയുടെ ലക്ഷ്യം ജനക്ഷേമമെന്ന് വീണ്ടും തെളിഞ്ഞെന്ന് ഹർദീപ് സിങ് പുരി

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് കേന്ദ്രസർക്കാർ കുറച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് എക്സിലൂടെ പ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ ആറുമണിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും.

ഇന്ധനവില വില കുറച്ചതിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടര കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു എന്ന് പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി എക്സിൽ കുറിച്ചു.

ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top