പുതുവര്‍ഷ രാത്രിയില്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം; 31ന് രാത്രി 8 മുതല്‍ ജനുവരി 1ന് രാവിലെ വരെ
തിരുവനന്തപുരം: ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പോകുന്നതിന് മുന്‍പ് വണ്ടിയില്‍ ഇന്ധനം ഉറപ്പു വരുത്തുക. ഡിസംബര്‍ 31 രാത്രി എട്ട് മണി മുതല്‍ ജനുവരി 1ന് പുലര്‍ച്ചെ ആറു മണി വരെ പമ്പുകള്‍ അടച്ചിടും. പമ്പുകള്‍ക്ക് നേരെ ഉണ്ടാകുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നാളെ സൂചന പണിമുടക്ക് നടത്തുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംഘടന അറിയിച്ചു.
രാത്രികാലങ്ങളില്‍ പമ്പുകളില്‍ ആക്രമണവും മോഷണവും പതിവാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാന്‍ എത്തുന്നവര്‍ നിരന്തരം പ്രശ്നമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പമ്പുകളെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നാണ് സംഘടനയുടെ ആവശ്യം. സര്‍ക്കാര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ മാര്‍ച്ച് മാസം മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കു എന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ പമ്പുകള്‍ അടച്ചിടുന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള 14 യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here