ഗൂഗിള്‍പേ ചെയ്തപ്പോള്‍ ശബ്ദസന്ദേശം കേട്ടില്ലെന്ന് തര്‍ക്കം; പമ്പ് ജീവനക്കാരന് യുവാക്കളുടെ മര്‍ദനം; ചോദിക്കാൻ എത്തിയ നാട്ടുകാരന് കുത്തേറ്റു

കോട്ടയം: ഗൂഗിള്‍പേ വഴി പണമിടപാട് ചെയ്തപ്പോള്‍ ശബ്ദസന്ദേശം കേട്ടില്ലെന്ന തര്‍ക്കത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദമേറ്റു. പെട്രോള്‍ അടിക്കാന്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് ആക്രമിച്ചത്. ആക്രമണം ചോദ്യം ചെയ്ത നാട്ടുകാരില്‍ ഒരാള്‍ക്ക് ജംഗ്ഷനിൽവച്ച് കുത്തേറ്റു. സംഭവത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. വടകര സ്വദേശികളായ അജയ്, അക്ഷയ് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. യുവാക്കള്‍ ചേര്‍ന്ന് പമ്പ് ജീവനക്കാരനായ അപ്പച്ചനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. പെട്രോള്‍ അടിച്ചശേഷം പണമിടപാട് ഗൂഗിള്‍ പേ വഴിയാണ് ചെയ്തത്. പണം അയച്ചിട്ടും ശബ്ദ സന്ദേശം കേട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ പണം അയച്ചെന്ന് യുവാക്കള്‍ വാദിച്ചു. ഇതിന്‍ മേലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പമ്പ് ജീവനക്കാരനുണ്ടായ മര്‍ദനം ചോദ്യം ചെയ്ത നാട്ടുകാരനായ വിപി ഷായെ യുവാക്കള്‍ സ്ക്രൂഡ്രൈവര്‍ പോലുള്ള വസ്തു കൊണ്ട് മുതുകില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top