സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ല, ഹൗസര്‍ജ്ജന്‍മാരും പിജി ഡോക്ടര്‍മാരും നാളെ പണിമുടക്കും
തിരുവനന്തപുരം : സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കുന്നു. നാളെ രാവിലെ 8 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്. അത്യാഹിത വിഭാഗം അടക്കമുള്ളവ ബഹിഷ്‌കരിച്ചാകും പണിമുടക്ക്. 4 ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
അര്‍ഹമായ സ്‌റ്റൈപന്‍ഡ് നല്‍കണമെന്നതാണ് പ്രധാന ആവശ്യം. 2019ന് ശേഷം ഇതുവരെ സ്‌റ്റൈപന്‍ഡ് വര്‍ദ്ധനയുണ്ടായിട്ടില്ലെന്നും വര്‍ദ്ധിപ്പിക്കാമെന്ന് പലതവണ വാഗ്ദാനം ചെയ്തിട്ടും നടപ്പിലാക്കിയില്ലെന്നുമാണ് പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്. സീനിയര്‍ റസിഡന്റ് പോസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ആവശ്യമായ സീനിയര്‍ റസിഡന്റ് പോസ്റ്റുകളില്ലാത്തതിനാല്‍ പലര്‍ക്കും ഒരു വര്‍ഷം വരെ നഷ്ടമാകുന്നുവെന്നാണ് ഇവരുടെ ആരോപണം. ഫീസ് വര്‍ദ്ധന പിന്‍വലിക്കുക ഹോസ്റ്റല്‍ അടക്കമുള്ള താമസ സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.
പലതവണ ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരം എന്ന തീരുമാനത്തില്‍ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ എത്തിയിരിക്കുന്നത്. പണിമുടക്ക് മെഡിക്കല്‍ കോളേജുകളിലെ രോഗി പരിചരണത്തെ സാരമായി ബാധിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here