പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും പണിമുടക്കുന്നു, രോഗീപരിചണത്തെ ബാധിക്കും

തിരുനവന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പണിമുടക്കുന്നു. ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ 8 മണിവരെയാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങള്‍ വരെ ബഹിഷ്‌കരിച്ചാണ് സമരം. വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ വാഗാദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ പണിമുടക്ക്. സെപ്റ്റംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നതെത സമരം. പിജി, ഹൗസ് സര്‍ജന്‍ വിഭാഗങ്ങളുടെ സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ്, കേരളത്തിലെ പിജി വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ട് അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക, പി ജി വിദ്യാര്‍ഥികള്‍ ഹൗസ് സര്‍ജന്മാര്‍ എന്നിവരുടെ ഉന്നമനത്തിനായി രൂപപ്പെട്ട ആരോഗ്യ സെക്രട്ടറിയുടെ കീഴിലുള്ള കമ്മിറ്റി ഉടന്‍തന്നെ പ്രവര്‍ത്തന സജ്ജമാക്കുക, വിവിധ കോഴ്‌സുകളിലെ ആരോഗ്യ സര്‍വകലാശാല ഈടാക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കുക എന്നിവയാണ് മുന്നോട്ടുവയ്ക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍.

കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ മന്ത്രി തലത്തിലും മറ്റു ഉന്നത അധികാരികളുമായും നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ വിജയം കാണാത്തതിനെ തുടര്‍ന്നാണ് കടുത്ത് പ്രതിഷേധത്തിലേക്ക് പോയിരിക്കുന്നത്. രാവിലെ ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓ പി വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണ നടത്തും. തുടര്‍ന്ന് 10 മണിക്ക് ഡിഎം ഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരമടക്കമുളള കടുത്ത് നിലപാടിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top