ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്; 96 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്; ആന്ധ്ര, ഒഡീഷ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ്

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം ഇന്നു വോട്ടെടുപ്പ് നടക്കും.

ആ​​​ന്ധ്രാ​​പ്ര​​​ദേ​​​ശി​​​ലെ 25 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ 17 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഒ​​​റ്റ​​​ഘ​​​ട്ട​​​മാ​​​യാണ് വോ​​​ട്ടെ​​​ടു​​​പ്പ്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്- 13, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര-11, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ -എ​​​ട്ടു​​വീ​​തം, ബി​​​ഹാ​​​ർ- അ​​​ഞ്ച്, ജാ​​​ർ​​​ഖ​​​ണ്ഡ്, ഒ​​​ഡീ​​​ഷ -നാ​​ലു​​വീ​​തം, ജ​​​മ്മു-​​കശ്മീര്‍ – ഒ​​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന മ​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ക​​​നൗ​​​ജി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ കൃ​​​ഷ്ണ​​​ന​​​ഗ​​​റി​​​ൽ​​​ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് മ​​​ഹു​​​വ മൊ​​​യ്ത്ര, ബി​​​ഹാ​​​റി​​​ലെ ബെ​​​ഗു​​​സ​​​രായില്‍ ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി ഗി​​​രി​​​രാ​​​ജ് സിം​​​ഗ്, അ​​​സ​​​ൻ​​​സോ​​​ളി​​​ല്‍ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​നാ​​ർ​​ഥി ശ​​​ത്രു​​​ഘ്ന​​​ൻ സി​​​ൻ​​​ഹ, ആ​​​ന്ധ്രാ​​പ്ര​​​ദേ​​​ശി​​​ലെ ക​​​ട​​​പ്പയില്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി വൈ.എ​​​സ്. ശ​​​ർ​​​മി​​​ള എ​​​ന്നി​​​വ​​​രാ​​​ണ് നാ​​​ലാം ഘ​​​ട്ട​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top