അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തിലേക്ക് നീങ്ങുന്നത് 49 മണ്ഡലങ്ങള്‍; മാറ്റുരയ്ക്കുന്നത് രാഹുലും സ്മൃതി ഇറാനിയും അടക്കമുള്ള പ്രമുഖര്‍; ബിജെപിക്കും ഇന്ത്യ സഖ്യത്തിനും നിര്‍ണായകം
ഡല്‍ഹി: : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ് , സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തവണ യുപിയിലെ 14 സീറ്റില്‍ കോൺഗ്രസിനൊപ്പം നിന്നത് റായ്ബറേലി മാത്രമാണ്. ആ സീറ്റിലേക്കാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ഗാന്ധികുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി ബിജെപിയിൽനിന്നു തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമവും ഈ ഘട്ടത്തെ സവിശേഷമാക്കുന്നു. എസ്പി, തൃണമൂൽ കോൺഗ്രസ്, ബിജെഡി, ശിവസേന എന്നീ പാർട്ടികൾക്കും അഞ്ചാം ഘട്ടം പ്രധാനമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here