കേജ്‌രിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി; കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്ത് ഇഡി
ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലിരുന്ന് അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹി ഭരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി. ജയിലില്‍ കഴിയവേ ഉത്തരവുകള്‍ ഇറക്കുന്നത് തടയണമെന്നാണ് ഹര്‍ജി നല്‍കിയ സുര്‍ജിത് സിങ്ങ് യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാള്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. ഡല്‍ഹിയിലെ ജലവിതരണം സംബന്ധിച്ചും സൗജന്യ ചികിത്സയും പരിശോധനയും തുടരുന്നത് സംബന്ധിച്ച് രണ്ട് ഉത്തരവുകളാണ് കെജ്‌രിവാള്‍ പുറത്തിറക്കിയത്. ജയിലാലണെങ്കിലും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാല്‍ ലഫ്. ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കൂടുതല്‍ എഎപി നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here