ഓണം കഴിഞ്ഞതോടെ സര്‍ക്കാര്‍ മടിശീല കാലിയായി; വീണ്ടും ട്രഷറി നിയന്ത്രണം; പാസാക്കുക അഞ്ചു ലക്ഷം വരെയുള്ള ബില്ലുകള്‍ മാത്രം

ഓണം കഴിഞ്ഞതോടെ സാമ്പത്തികപ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറിനൽകുന്നില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. ഇത് കരാറുകാരെയും ആനുകൂല്യ വിതരണത്തേയും ബാധിക്കും.
ബില്ലുകൾ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവർഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയർത്തിയത്. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ ട്രഷറി വീണ്ടും പഴയ അവസ്ഥയിലായി. ഡിസംബർവരെ ഇനി കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങുന്നത് സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിലാണ്. ഈ ഘട്ടത്തിൽ നിയന്ത്രണം വന്നാൽ പദ്ധതികൾ പലതും ഒഴിവാക്കേണ്ടിവരും. പണം ഇല്ലാത്തതിനാല്‍ കരാറുകളുടെ ബില്ലുകൾ ബാങ്കുവഴി മാറാവുന്ന ബിൽ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ബാങ്കിൽനിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്.ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ. പണം പിന്നീട് സർക്കാർ ബാങ്കുകൾക്ക് നൽകണം. ബാങ്കില്‍ നിന്നുള്ള പലിശ കരാറുകാർതന്നെ നൽകണം. ഇതെല്ലാം കരാറുകാര്‍ക്ക് ഇരുട്ടടിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here