സമരം ചെയ്യുന്നവരെ തല്ലാൻ പോലീസിന് വ്യവസ്ഥയില്ല; നിയസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സമരം ചെയ്യുന്നവരെ മര്‍ദ്ദിക്കാനുള്ള വ്യവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവരുടെ തലയില്‍ ലാത്തി ഉപയോഗിച്ച് അടിക്കാന്‍ നിയമപരമായി വ്യവസ്ഥ ചെയ്യുന്നുണ്ടോ എന്ന നിയമസഭാ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.പി.പ്രവീണും ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തും പോലീസിന്‍റെ ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

കേരള പോലീസ് മാന്വല്‍ സെക്ഷന്‍ 79 പ്രകാരം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വഹണത്തിന്‍റെ ഭാഗമായുള്ള പ്രതിരോധത്തിന് ലാത്തി ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ആലപ്പുഴയിലെ സമരത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയതായുള്ള പരാതികളില്‍ ആലപ്പുഴ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അന്വേഷണം നടത്തി വരികയാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി.ജെ. വിനോദ്, ഐ.സി.ബാലകൃഷ്ണന്‍, സി.ആര്‍.മഹേഷ്‌, പി.സി. വിഷ്ണുനാഥ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top