കേജ്‌രിവാളിലേക്ക് ഇഡി എത്താന്‍ കാരണം കോണ്‍ഗ്രസെന്ന് പിണറായി വിജയന്‍; മുന്‍പ് ഇഡി നടപടികളെ പാര്‍ട്ടി അനുകൂലിച്ചു; അനുഭവപാഠം ഉള്‍ക്കൊണ്ടാല്‍ നല്ലത്

മലപ്പുറം: പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വരിഞ്ഞുമുറുക്കവേ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. ഇഡി അന്വേഷണം അരവിന്ദ് കേജ്‌രിവാളിലേക്ക് എത്താന്‍ കാരണം കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മലപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥി വി.വസീഫിന്റെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം.
“കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്കെതിരായി കേന്ദ്രം നടപടി സ്വീകരിച്ചപ്പോള്‍ ആ ഏജന്‍സിക്ക് ഒപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ എടുത്ത നടപടി പോരാ, കൂടുതല്‍ നടപടി വേണം എന്നാണ് കോണ്‍ഗ്രസ് നിലപാട് എടുത്തത്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് കേജ്‍രിവാള്‍.” – മുഖ്യമന്ത്രി പറഞ്ഞു.
“ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ റാലി ബിജെപിക്കു താക്കീതായി മാറി. കോണ്‍ഗ്രസിനും ഈ റാലി പാഠമായി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിനെതിരെയും നടപടി ഉണ്ടായി. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. മുമ്പ് എടുത്ത സമീപനം തെറ്റായി എന്നവര്‍ പറയണമായിരുന്നു. അനുഭാവപാഠം ഉള്‍ക്കൊണ്ടാല്‍ കോണ്‍ഗ്രസിന് നല്ലത്.”- മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here