ഇഡിയെ ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നു; ഒരു മുഖ്യമന്ത്രിയെ ജയിലിലിട്ടു; എതിര്‍ത്താല്‍ എന്തും ചെയ്യുമെന്ന സന്ദേശം നല്‍കല്‍; കേന്ദ്രഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത നിയമലംഘനങ്ങളാണ് കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ അഴിമതിയേയും വഴിവിട്ട നീക്കങ്ങളും ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ദ്രോഹിക്കാനാണ് ഏജന്‍സികളെ ഉപയോഗിക്കുന്നത്. ഇതില്‍ പ്രധാമനായി ഇടപെടുന്നത് ഇഡിയാണ്. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് എന്തും ചെയ്യും എതിര്‍ത്താല്‍ ഇതാണ് അവസ്ഥയെന്ന സന്ദേശം നല്‍കലാണ് ഇത്. ഈ രീതിയിലാണ് ഇഡിയെ ഉപയോഗിച്ച് ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പൗരത്വ ഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് ഇടതുമുന്നണി നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുമ്പോഴാണ് ഇഡിയടക്കമുള്ള കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഭരണഘടനാ സംവിധാനങ്ങളെ ഒന്നൊന്നായി കേന്ദ്രം തകര്‍ക്കുകയാണ്. ജുഡീഷ്യറിയില്‍ പോലും കൈ കടത്തുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയുമാണ്. ഇലക്ട്രല്‍ ബോണ്ട് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മാസപ്പടി കേസില്‍ ഇഡി കേസെടുത്തിതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ രൂക്ഷ വിമര്‍ശനം. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും സേവനം നല്‍കാതെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ കമ്പനി എക്സാലോജിക്ക് 1.72 കോടി കൈപ്പറ്റിയതായുള്ള കണ്ടെത്തലിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top