വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധന; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ദിവസവും100 ദശലക്ഷം യൂണിറ്റ് കടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം മൂന്നിനാണ് യോഗം ചേരുന്നത്.
കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം ക്രമാതീതമായാണ് കൂടുന്നത്. മിക്ക ജില്ലകളിലും ചൂട് ഇപ്പോള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണ്. ചൂട് മറികടക്കാന്‍ എസി ഉപയോഗം കൂട്ടി. ഒപ്പം ഇ-വാഹനങ്ങള്‍ക്കും വൈദ്യുതി വേണം. ഇതാണ് വര്‍ധനവിന് കാരണം. വൈ ദ്യുതിബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്.
തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ 100 ദശലക്ഷം യൂണിറ്റാണ് കടക്കുന്നത്. ഇത് സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് യോഗം വിളിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക ഏകദേശം 5000 കോടി രൂപയാണ്. ഇതില്‍ 3500 കോടിയും സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുള്ളതാണ്. കുടിശ്ശിക ഉടന്‍നല്‍കണമെന്ന ബോര്‍ഡിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here