തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്; പിണറായിയും സ്റ്റാലിനും വൈക്കത്ത് ഒരുമിച്ച് പങ്കെടുക്കും

വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ (ഇ.വി.രാമസ്വാമി നായ്ക്കര്‍) സ്മാരകത്തിന്റെ ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷവും ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തമിഴ്‌നാട് സര്‍ക്കാരിനാണ് സ്മാരകത്തിന്റെ ചുമതല.

തുടര്‍ന്ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. തമിഴ്നാട് സര്‍ക്കാരാണ് ശതാബ്ദിസമാപന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ.വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വി.എന്‍.വാസവന്‍, സജി ചെറിയാന്‍, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, എ.വി.വേലു, എം.പി.സ്വാമിനാഥന്‍, അഡ്വ. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി, സി.കെ.ആശ എംഎല്‍എ, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഈ.വി.രാമസ്വാമിയുടെ (തന്തൈ പെരിയാര്‍) ഓര്‍മ്മയ്ക്കായി ഉള്ള സ്മാരകത്തിന്റെ പണികള്‍ പൂര്‍ത്തിയായിരുന്നു. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് 70 സെന്റ് സ്ഥലത്താണ് പെരിയാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇവിടെ മ്യൂസിയം, ഗാര്‍ഡന്‍, കുട്ടികള്‍ക്കായി പാര്‍ക്ക് എന്നിവയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top