കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയത് കേന്ദ്ര എജന്‍സികളല്ല; സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്; ഇഡി നീക്കം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

തിരുവനന്തപുരം: സംസ്ഥാന സമ്പദ്‌വ്യവസ്ഥ വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല ചിലരുടെ ഉറക്കം കളയുന്നു. കരുവന്നൂര്‍ ബാങ്ക് ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കണ്ടത്. തട്ടിപ്പ് കണ്ടുപിടിച്ചതും അന്വേഷണം നടത്തിയതും കേന്ദ്ര ഏജന്‍സികളെല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തട്ടിപ്പ് തടയാന്‍ അന്‍പത് വര്‍ഷം പഴക്കമുള്ള സഹകരണ നിയമങ്ങള്‍ മാറ്റി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ നടക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ബാങ്കിംഗ് തട്ടിപ്പുകള്‍ നിസാരമായി കാണുമ്പോള്‍ കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഉത്സാഹമാണ്.

കരുവന്നൂരില്‍ സംസ്ഥാന പോലീസ് മേധാവിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘം വിപുലീകരിച്ചു. ബന്ധപ്പെട്ടവര്‍ പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്തു. പക്ഷെ ഈ കേസില്‍ ഇഡി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടപെടുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ബിനാമികളുടെ ആവശ്യമില്ല. പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ല.

സംസ്ഥാന സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാനാണ് ശ്രമിച്ചത്. ഇത്തരം ബാങ്കുകളില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കും. ഇഡി പല തരത്തിലുള്ള ഉദ്ദേശ്യത്തോടെയാണ് ഇടപെടുന്നത്. അതൊന്നും കേരളത്തില്‍ നടക്കില്ല. അവര്‍ ഉദ്ദേശിക്കുന്ന അന്തരീക്ഷമല്ല കേരളത്തിലുള്ളത്. അതിനുള്ള വിഷമം ഏജന്‍സികള്‍ക്ക് കാണാന്‍ സാധിക്കും. ചോറിലൊരു കറുത്ത വറ്റുണ്ടെങ്കില്‍ മുഴുവന്‍ മോശമാണ് എന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top