എസ്എന്‍സി ലാവ്‌ലിൻ‌  കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; വാദം കേള്‍ക്കുന്നത് ബുധനാഴ്ച; അരങ്ങൊരുങ്ങുന്നത് അന്തിമ വാദത്തിന്

ഡല്‍ഹി: ലിസ്റ്റ് ചെയ്തിട്ടും മാറ്റി വയ്ക്കുന്നതില്‍ റെക്കോര്‍ഡിട്ട എസ്എൻസി ലാവ്‌ലിൻ‌  കേസില്‍ അന്തിമവാദത്തിന് വഴിയൊരുങ്ങുന്നു. സുപ്രീംകോടതി ബുധനാഴ്ച കേസ് വീണ്ടും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റീസുമാരായ സൂര്യകാന്ത് , കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112 ആം കേസായിട്ടാണ് ലാവ്ലിന്‍ വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞാഴ്ച രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണു പ്രധാനമായും സുപ്രീം കോടതിയിലുള്ളത്. ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികൾ തുടങ്ങിയവയാണു കോടതിയുടെ പരിഗണനയിലുള്ളത്.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാര്‍ വഴി വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവ്‌ലിൻ‌ കേസിലെ പ്രധാന ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top