ഇടതിനെ തകര്‍ക്കണമെങ്കില്‍ തലയ്ക്ക് അടിക്കണമെന്ന് മുഹമ്മദ് റിയാസ്; ‘പിആര്‍ ഏജന്‍സി’ നിശബ്ദത തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഇടതുപക്ഷത്തിനെ തകര്‍ക്കണമെങ്കില്‍ അതിന്റെ തലയ്ക്ക് അടിക്കണമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. ഇന്ന് സിപിഎമ്മിന്റെ തല പിണറായി വിജയനാണ്. ഇന്നലെ വേറെ ആളായിരുന്നു. നാളെ മറ്റൊരാളാകും. ആരാണോ തല, അതിനടിക്കും. താന്‍ ഈ പറഞ്ഞതിന് മാധ്യമങ്ങള്‍ എന്ത് വ്യാഖ്യാനം നല്‍കിയാലും കുഴപ്പമില്ല. പറയാനുള്ളത് താന്‍ പറയും. – മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ റിയാസ് ‘ദി ഹിന്ദു’ വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന്പക്ഷെ മറുപടി പറഞ്ഞില്ല. “മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തും.” – മന്ത്രി പറഞ്ഞു.

‘ഹിന്ദു’വിൻ്റെ മറുപടി പിണറായിക്ക് മാരകപ്രഹരം; പിആർ സ്ട്രാറ്റജിയും പ്രസ് സെക്രട്ടറിയുടെ കത്തും ബൂമറാങ്ങായി; തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ പാർട്ടിക്കും അങ്കലാപ്പ്

ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. ‘ദി ഹിന്ദു’ നൽകിയ വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ്. അഭിമുഖത്തിന് പിആര്‍ ഏജന്‍സിയാണ് സമീപിച്ചത് എന്ന് ‘ഹിന്ദു’ വിശദമാക്കിയിട്ടുണ്ട്.

‘നിങ്ങളെപ്പോലെ ഞാനും കൈലും കുത്തി നടക്കുന്നു, എനിക്കോ പിആര്‍ ഏജന്‍സി’; പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ അവകാശവാദം

അതുകൊണ്ട് തന്നെ ഏജന്‍സി ബന്ധം നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ തനിക്ക് ഒരു പിആര്‍ ഏജന്‍സിയുടെയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി തന്നെ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വിവാദത്തില്‍ നിശബ്ദത പാലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top