എടിഎമ്മിലൂടെ പിസയും; പരിഷ്കാരം ചണ്ഡീഗഡില്‍, ദിവസവും നൂറു പിസകളുടെ വില്പന
എടിഎമ്മില്‍ കൂടി പണം മാത്രമല്ല ഇനി പിസയും കിട്ടും. സംഭവം ചണ്ഡീഗഡിലാണ്. വെറും മൂന്ന് മിനുട്ടിനുള്ളില്‍ പിസ തയ്യാറാക്കുന്ന സംവിധാനമാണ് സുഖ്‌ന തടാകതീരത്തെ പുതിയ ആകര്‍ഷണം. ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (സിറ്റ്‌കോ) ആണ് പിസ എടിഎം സ്ഥാപിച്ചത്.
പിസയ്ക്കായി സ്ക്രീനിലൂടെ ഓര്‍ഡര്‍ നല്‍കുന്നതോടെ മെഷീനിലെ റോബോട്ടിക് കൈകള്‍ പിസ ബേസിനൊപ്പം ആവശ്യമായ ടോപ്പിങ്ങും സോസും തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ ബേക്ക് ചെയ്തെടുക്കുന്ന പിസ ഉടന്‍ ആവശ്യക്കാരുടെ കൈകളിലേക്ക് എത്തും. പിസ എടിഎം പ്രവര്‍ത്തിക്കുന്നതിങ്ങനെ.
ഐമട്രിക്സ് വേൾഡ് വൈഡിന്‍റെ സ്ഥാപകന്‍ ഡോ. രോഹിത് ശർമ്മയാണ് പിസ കിയോസ്‌ക് നടത്തുന്നത്. പിസ എടിഎം എന്ന ആശയം ഉള്‍ക്കൊണ്ടത് ഫ്രാന്‍സില്‍ നിന്നാണ്. സ്വന്തം ഫാക്ടറിയില്‍ നിന്നാണ് വെന്റിംഗ് മെഷീന്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഈ മെഷീന്‍ ഇന്ത്യയില്‍ ആദ്യമല്ല. സമാനമായ പിസ എടിഎം മുംബൈ റെയിൽവേ സ്റ്റേഷനിൽ ഐമട്രിക്സ് സ്ഥാപിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് പൂട്ടിപോയതായി രോഹിത് ശര്‍മ്മ പറയുന്നു.
ഡോമിനോസിനെയും പിസാ ഹട്ടിനെയും അപേക്ഷിച്ച് 35% ശതമാനം വിലക്കുറവിലാണ് ഇവിടെ പിസ ലഭിക്കുന്നത്. ഡോമിനോസില്‍ 560 രൂപയുള്ള മീഡിയം വലുപ്പത്തിലുള്ള ഒരു പനീര്‍ പിസ ഇവിടെ 340 രൂപയ്ക്ക് ലഭിക്കും. സാധാരണദിവസങ്ങളില്‍ നൂറോളം പിസയാണ് എടിഎം തയ്യാറാക്കുന്നത്. ആഴ്ചകളുടെ അവസാനത്തില്‍ 200 മുതല്‍ 300 പിസ വരെ മെഷീന്‍ ഉണ്ടാക്കാറുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here