സിപിഎമ്മിന്റെ വര്‍ഗീയ പ്രചരണത്തിന് പിന്നിലെ താല്‍പ്പര്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് പി കെ ഫിറോസ്; ‘ടീച്ചറേ നിങ്ങളും’ എന്ന കുറിപ്പില്‍ കെകെ ശൈലജയ്ക്കും വിമര്‍ശനം; വടകരയുടെ മതേതരമനസിന് കളങ്കം വരുത്തിയെന്ന് ആക്ഷേപം

കോഴിക്കോട്: രാഷ്ടീയ എതിരാളികളെ ഏത് നീചമായ മാര്‍ഗവും ഉപയോഗിച്ച് അധിക്ഷേപിക്കുന്നവരുടെ കൂട്ടത്തിലേക്ക് വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെകെ ശൈലജയും ചേര്‍ന്നതായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്.

സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവര്‍ക്ക് തിരിച്ചറിയാന്‍ അവസരം നല്‍കുന്നതാണ് വടകര തെരഞ്ഞെടുപ്പെന്ന് പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാര്‍ത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണെന്നും ഫിറോസ് പറഞ്ഞു.

സിപിഎമ്മിലെ എല്ലാവരേയും നയിക്കുന്നത് ഒരേ മനോഘടനയാണെന്നും അക്കാര്യത്തില്‍ ശൈലജയും വ്യത്യസ്ത അല്ലെന്നും ‘ടീച്ചറേ.. നിങ്ങളും ‘ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് അശ്ലീല വീഡിയോ ആരോപണം പൊളിഞ്ഞ ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയര്‍ത്തിക്കാട്ടി സിപിഎം നടത്തിയ പ്രചരണം അത്യന്തം ഹീനമായിരുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തുന്നുണ്ട്

പി.കെ ഫിറോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ടീച്ചറേ… നിങ്ങളും


സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവര്‍ക്ക് തിരിച്ചറിയാന്‍ അവസരം നല്‍കുന്നതാണ് വടകര തെരഞ്ഞെടുപ്പ്. വ്യാജ വീഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം വ്യാപക പ്രചരണം നടത്തിയത്. ‘കാഫിറിന്’ വോട്ട് ചെയ്യരുതെന്ന് യു.ഡി.എഫ് പറഞ്ഞുവെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ടും അതിനായി നിര്‍മ്മിച്ചു.
എഴുപത് ശതമാനത്തോളം മുസ്ലിംകളല്ലാത്തവര്‍ താമസിക്കുന്ന ഒരു മണ്ഡലത്തില്‍ ഇങ്ങിനെയൊരു പ്രചരണം ഏറ്റെടുക്കുന്നതിലെ സി.പി.എം താല്‍പര്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യമാവും. യു.ഡി.എഫിന് അധികാരം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണിയാണ് കേരളം ഭരിക്കുക എന്ന പ്രചരണം നടത്തിയ മനോനിലയില്‍ നിന്ന് ഒരിഞ്ച് മാറ്റവും ഉണ്ടായിട്ടില്ല ഈ പാര്‍ട്ടിക്ക്. എന്നാല്‍ സംഘ്പരിവാര്‍ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും അതിജീവിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല.
ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാര്‍ത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കില്‍ പോലും അവര്‍ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top