മൂന്നാം സീറ്റ് വേണമെന്ന് കുഞ്ഞാലിക്കുട്ടി; ലീഗിന്റെ ലക്ഷ്യം വടകരയോ കണ്ണൂരോ; രണ്ടും കോൺഗ്രസിൻ്റെ കൈവശമുള്ളവ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ തുടങ്ങുംമുൻപേ അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ് രംഗത്തെത്തി. മൂന്നാമത് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യമാണ് ലീഗ് ഉയര്‍ത്തുന്നത്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ഉറച്ച നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നാണ് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
“ലീഗിന് മൂന്നാം സീറ്റ് നല്‍കേണ്ടതില്ലെന്ന് യുഡിഎഫില്‍ ധാരണയായെന്ന വാര്‍ത്തകള്‍ തെറ്റാണ്. രണ്ട് സീറ്റില്‍ തീരുമാനമായെന്ന് വാര്‍ത്തകള്‍ കണ്ടു. ഇത് ശരിയല്ല. പ്രാഥമിക ചര്‍ച്ച മാത്രമേ നടന്നിട്ടുള്ളൂ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ല. അദ്ദേഹം വന്ന ശേഷം പാര്‍ട്ടി കമ്മിറ്റി കൂടും. സാധാരണ പോലെയല്ല ഇത്തവണ സീറ്റ് ചോദിക്കുന്നത്. വേണം എന്ന നിലക്ക് തന്നെയാണ്. അത് അര്‍ഹതയുള്ള കാര്യമാണ്. കുറേ സീറ്റുകളുണ്ട്. വേണമെങ്കില്‍ തരാവുന്നതേയുള്ളൂ. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും-” പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം, പൊന്നാനി ലോക്സഭാ സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഒരു സീറ്റുകൂടി വേണമെന്നുള്ളത് ലീഗിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കോണ്‍ഗ്രസ് ഇതിന് സമ്മതം മൂളാറില്ല. എന്നാല്‍ ഇക്കുറി ആവശ്യം വഴിപാടായല്ല ഉന്നയിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. കണ്ണൂരോ വടകരയോ ആണ് ലക്ഷ്യം വെക്കുന്നത്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇത് കോണ്‍ഗ്രസ് വിട്ടുകൊടുക്കാനുള്ള സാധ്യതകള്‍ കുറവാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here