ലീഗ് മുനമ്പത്തെ താമസക്കാർക്കൊപ്പം; അവരുടെ അവകാശം സംരക്ഷിക്കുമെന്ന് കുഞ്ഞാലിക്കുട്ടി


മുനമ്പംഭൂമി വിഷയം രമ്യമായി പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലീഗും യുഡിഎഫും മുനമ്പത്തെ മത്സ്യത്തൊലാളികൾക്കൊപ്പമാണ്. പ്രശ്നപരിഹാരത്തിന് പാർട്ടി മുന്നിട്ടിറങ്ങും. മുനമ്പത്തെ നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.


അതേസമയം പ്രദേശത്ത് അനാവശ്യ പ്രശ്‌നമുണ്ടാക്കിയ സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് വില്ലനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് ആരോപിച്ചു. ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുമെന്നും സതീശൻ ചോദിച്ചു.

വിഷയം കോടതിയില്‍ പരിഹരിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതിലൂടെ കള്ളക്കളി വെളിച്ചത്തായി. ഇവിടെയാണ് പ്രകാശ് ജാവഡേക്കർ പറഞ്ഞതും സര്‍ക്കാരിന്റെ നിലപാടും ഒന്നാകുന്നത്. തൃശൂരിൽ പൂരം കലക്കി ജയിപ്പിച്ചത് പോലെ കേരളത്തില്‍ ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

എങ്ങനെയാണ് വിഷയത്ത വഖഫ് നിയമവുമായി ബന്ധപ്പെടുത്തുന്നത്. 1995ലെ ഭേദഗതി നിലവില്‍ വന്ന് 26വർഷംവരെ ഒരു പ്രശ്നവും ഉണ്ടായില്ല. 2021ല്‍ വഖഫ് ബോര്‍ഡാണ് റവന്യൂ വകുപ്പിനോട് കരം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. രണ്ടര പതിറ്റാണ്ടിലേറെ അവർ എവിടെയായിരുന്നു. അതിനിടയിൽ ഒരു അവകാശവാദവും ആരും ഉന്നയിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top