ശുചിമുറിയില്‍ ഒളിക്യാമറ; കണ്ടുപിടിച്ചത് ആശുപത്രിയിലെ നഴ്സ്; അറസ്റ്റിലായി യുവ ഡോക്ടര്‍

ആശുപത്രി ശുചിമുറിയിൽ ഒളിക്യാമറ വെച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍. പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ശുചിമുറിയിലെത്തി നഴ്സാണ് ക്യാമറ കണ്ടത്. റബർ ബാൻഡിൽ പെൻ ക്യാമറ പൊതിഞ്ഞ് ടോയ്‌ലറ്റ് ക്ലീനിംഗ് ബ്രഷിലാണ് വച്ചിരുന്നത്. ഇതോടെ അധികൃതരെ വിവരം അറിയിച്ചു.

മെഡിക്കൽ സൂപ്രണ്ടിനെ വിവരം അറിയിച്ചപ്പോള്‍ പരിശോധിക്കാനാണ് ഡോക്ടര്‍ വെങ്കിടേഷിനെയും ആര്‍എംഒയെയും നിയോഗിച്ചത്. വെങ്കിടേഷ് ശുചിമുറിയില്‍ കയറിയ ഉടന്‍ ക്യാമറയില്‍ നിന്നും മെമ്മറി കാര്‍ഡ് നീക്കം ചെയ്തു. ഇതോടെയാണ് ഡോക്ടറില്‍ സംശയം ജനിച്ചത്.

ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ക്യാമറ വെച്ചത് ഡോ. വെങ്കിടേഷ് (33) ആണെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് ഡോക്ടര്‍ പിടിയിലായത്. ഒളിക്യാമറയും മെമ്മറി കാർഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പത്ത് ദിവസം മുന്‍പാണ് ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയത് എന്നാണ് ഡോക്ടര്‍ പോലീസിനോട് പറഞ്ഞത്.

കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയാണ് ഇയാള്‍. പൊള്ളാച്ചി ആശുപത്രിയില്‍ ട്രെയിനി ഡോക്ടറുമാണ്. വെങ്കിടേഷ് ഇത്തരം ഒരു കൃത്യം ചെയ്തത് ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ഐടി ആക്ട്,, ഭാരത് ന്യായ് സൻഹിതയിലെ വിവിധ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് പോലീസ് കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top