പി.ജയചന്ദ്രന് ഇന്ന് കേരളം വിട നല്‍കും; സംസ്കാരം പറവൂരില്‍

മലയാളത്തിന്റെ പ്രിയ ഗായകന്‍ പി.ജയചന്ദ്രന്‍റെ മൃതദേഹം ഇന്നു രാവിലെ 10നു പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടില്‍ എത്തിക്കും. ഇവിടെ പൊതുദർശനത്തിന് വച്ചശേഷം 3.30നു പാലിയം ശ്മശാനത്തിൽ സംസ്കരിക്കും.

ഇന്നലെ തൃശൂര്‍ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമായി പൊതുദര്‍ശനമുണ്ടായിരുന്നു. ആയിരക്കണക്കിന് പേരാണ് അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. ഇന്നു രാവിലെ അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനമുണ്ടാകും. അതിനുശേഷമാണ് ചേന്ദമംഗലത്തേക്കു കൊണ്ടുപോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ പുഷ്പചക്രം സമർപ്പിച്ചു.

വ്യാഴാഴ്ചയാണ് ജയചന്ദ്രന്‍ വിടവാങ്ങിയത്. തൃശൂരെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ഗാനങ്ങൾ അവിസ്മരണീയമാക്കിയാണ് അദ്ദേഹം കടന്നുപോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top