എൽകെജി വിദ്യാർത്ഥിക്ക് ചൂരൽ കൊണ്ട് ക്രൂരമര്‍ദനം; അധ്യാപിക അറസ്റ്റിൽ
October 10, 2024 5:42 PM

കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റില്‍. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.
കുട്ടി ചോദ്യങ്ങൾക്ക് മറുപടി പറയാത്തതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. ചൂരൽ കൊണ്ട് പുറത്താണ് കുഞ്ഞിനെ മർദിച്ചത്. പുറത്തു മുഴുവന്‍ മർദനമേറ്റതിന്റെ പാടുകളാണ്. കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയെ സ്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസും കേസ് എടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here