പ്ലസ് വണ്‍ ബാച്ച് കൂട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ; ജംബോ ബാച്ചുകള്‍ അനുവദിക്കുന്നത് ചര്‍ച്ചയിലെന്നും പ്രഖ്യാപനം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി. മുസ്ലിം ലീഗിന്റെ ആവശ്യത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. മലബാര്‍ ജില്ലകളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം ലീഗ് അറിയിച്ചത്.

“സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല. ഈ വര്‍ഷം അധികബാച്ച് നടപ്പിലാകില്ല. കുട്ടികള്‍ വിജയിച്ചതിനാല്‍ ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും. ജംബോ ബാച്ചുകള്‍ അനുവദിക്കുന്നത് ചര്‍ച്ചയിലുണ്ട്.” മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top