മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് തുറന്നു സമ്മതിച്ച് മന്ത്രി; പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കും; പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി തുറന്നു സമ്മതിച്ചു. എല്ലാം പരിഹരിച്ച് മുന്നോട്ടു പോകും. ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകളിൽ ശുചീകരണദിനം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

“എസ്എസ്എല്‍സി ഫലം എത്തിയാല്‍ ഉടന്‍ തന്നെ മലബാര്‍ ഭാഗത്തുനിന്നും ഈ പരാതി ഉയര്‍ന്നുവരാറുണ്ട്. പ്ലസ് ടുവിന് മാത്രമല്ല കുട്ടികള്‍ ചേരുന്നത്. മറ്റു കോഴ്സുകള്‍ക്കും ചേരുന്നുണ്ട്. ആ കണക്കുകള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ട്. ഇപ്പോള്‍ സീറ്റ് അലോട്ട്മെന്റ് നടത്തുന്നതിന് മുന്‍പ് തന്നെ വിവാദം ഉയര്‍ന്നു. മലബാര്‍ മേഖലയില്‍ പ്ലസ്ടുവിന് ചേരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സീറ്റ് അനുവദിക്കും. സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കും.” – മന്ത്രി പറഞ്ഞു.

മലബാറില്‍ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നതിൽ ഇടതുസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മുസ്‍ലിംലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭരംഗത്താണ്. ഈ പ്രശ്നം തുടരുന്നതിനിടെയാണ് പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top