ചൊവ്വാഴ്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്‌; പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമില്ല

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തിൽ പ്രതിഷേധിച്ച് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്‌. പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവാഴ്ച ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. എസ്എഫ്ഐയും ഇപ്പോള്‍ സമരരംഗത്തുണ്ട്. വിവിധയിടങ്ങളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോഴാണ് നാളെ വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിക്കുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top