പ്ലസ് വണ്‍ പ്രശ്നത്തിലെ പ്രതിഷേധത്തെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി; ‘ആരോ ഒരാള്‍ ടീ ഷര്‍ട്ട് ഉയര്‍ത്തി എന്തോ കാണിച്ചിട്ട് പോയി, വിദ്യാര്‍ഥിയാണെന്ന് തോന്നുന്നില്ല’

തിരുവനന്തപുരം: ‘പ്രതിഷേധമെന്ന് പറയുമ്പോള്‍ പത്തോ നൂറോ പേരൊക്കെ വരണ്ടേ? ആരോ ഒരാള്‍ ടീ ഷര്‍ട്ട് ഉയര്‍ത്തി എന്തോ കാണിച്ചിട്ട് പോയി. കണ്ടിട്ട് വിദ്യാര്‍ഥിയാണെന്ന് തോന്നുന്നില്ല.’ പ്ലസ് വണ്‍ സീറ്റിന്റെ പേരില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഇന്ന് മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫല്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നും അതിന് മുന്നില്‍ മുട്ടുകുത്തില്ലെന്നും മന്ത്രി പറഞ്ഞു. “പഠിക്കാന്‍ താത്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും സർക്കാർ സീറ്റൊരുക്കും. കേരളത്തിലുള്ളതു പോലെ അടിസ്ഥാന സൗകര്യങ്ങള്‍ വേറെ എവിടെയാണുള്ളത്.”

“ജൂണ്‍ മൂന്നിന് ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കും. ഇളമക്കര സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒന്ന് മുതല്‍ 12 വരെയുള്ള അധ്യാപകര്‍ക്ക് പരിശീലനം നടക്കുന്നു. ഐയില്‍ 80,000 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പാഠപുസ്തകങ്ങള്‍ 25-ന് മുന്‍പ് എല്ലായിടത്തും എത്തിക്കും. ഭിന്നശേഷി സൗഹൃദമായിരിക്കും വരുന്ന അധ്യയന വര്‍ഷം. ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നൽകാത്ത സംഭവമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും.” – മന്ത്രി പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top