പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം സഹപാഠിയെ കേന്ദ്രീകരിച്ച്; ഡിഎന്‍എ പരിശോധനയ്ക്ക് നീക്കം

പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ സഹപാഠിയുടെ രക്തപരിശോധന നടത്താന്‍ നീക്കം. മരിച്ച 17കാരി ഗര്‍ഭിണിയാണെന്നുള്ള വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും തെളിഞ്ഞതോടെയാണ് പോലീസ് നടപടികള്‍ തുടങ്ങിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സഹപാഠിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു എന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. പോക്സോ വകുപ്പുകൂടി കേസില്‍ ചേര്‍ത്തിട്ടുണ്ട്. ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ സഹപാഠി അറസ്റ്റിലാകും.

പനിക്ക് ചികിത്സ തേടിയ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച മരിച്ചത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. ഇതോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അടുപ്പത്തിലുള്ള സുഹൃത്തില്‍ നിന്നാണോ ഗര്‍ഭിണിയായത് എന്ന സംശയവും പൊലീസിനുണ്ട്. അതിനാണ് ഡിഎന്‍എ പരിശോധനാ ഫലത്തിന് പോലീസ് കാക്കുന്നത്.

ഈ കഴിഞ്ഞ 22ന് ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭം ഒഴിവാക്കാന്‍ പെണ്‍കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതാണ് അണുബാധയിലേക്കും മരണത്തിലേക്കും നയിച്ചത്. ഇത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നില്‍ ആരെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top