ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരം മരിച്ചു; പ്ലസ്‌ടുകാരിയുടെ മരണം ചികിത്സയില്‍ തുടരുന്നതിനിടെ; നോവിച്ചത് കടുത്ത സൈബര്‍ ആക്രമണം
സൈബറാക്രമണത്തിന് ഇരയായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരം തൃക്കണ്ണാപുരം സ്വദേശിനി ആദിത്യ(18) മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നെടുമങ്ങാട് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്കുമുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ ചേരിതിരിഞ്ഞ് കമന്റുകളിടുന്നത് പതിവായി. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെയുള്ള കമന്റുകള്‍ പെണ്‍കുട്ടിയെ വേദനിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തൃക്കണ്ണാപുരത്തെ വീട്ടിലേക്ക് എത്തിച്ചു. ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here